Eat That Frog (Malayalam)

Manjul Publishing
4,0
8 avaliações
E-book
116
Páginas
As notas e avaliações não são verificadas Saiba mais

Sobre este e-book

പണികള്‍ നീട്ടിവെക്കുന്ന പ്രവണത ഒഴിവാക്കുക : ഇന്ന് കൂടുതല്‍ പണികള്‍ ചെയ്ത് തീര്‍ക്കുക ചെയ്തുതീര്‍ക്കേണ്ട പണികളുടെ പട്ടികയില്‍ എല്ലാം ചെയ്തുതീര്‍ക്കാന്‍ ആര്‍ക്കും സമയം ഉണ്ടാവില്ല. എല്ലാ പണികളും ചെയ്യാന്‍ വിജയികള്‍ ശ്രമിക്കുകയില്ല. പ്രധാനപ്പെട്ട പണികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മുഴുമിപ്പിക്കാന്‍ അവര്‍ പഠിക്കുന്നു. അവര്‍ തവളകളെ തിന്നുന്നു. ദിവസേന രാവിലെ ആദ്യം ഒരു തവളയെ തിന്നാല്‍, ദിവസം മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ഏറ്റവും മോശം കാര്യം ചെയ്തുതീര്‍ത്തെന്ന സമാധാനം നിങ്ങള്‍ക്കുണ്ടാകും എന്നൊരു പഴഞ്ചൊല്ലുണ്ട്. ട്രേസിയെ സംബന്ധിച്ചിടത്തോളം, തവളയെ തിന്നുക എന്നാല്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന പണി എന്നാണ് അര്‍ത്ഥം. അത് കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഏറ്റവും സുഗമമായി. ഓരോ ദിവസത്തെയും പരിപാടികള്‍ ശരിയായി ക്രമപ്പെടുത്തി, ഏറ്റവും നിര്‍ണ്ണായകമായ പണികളില്‍ ശ്രദ്ധിച്ച് അവ ചെയ്തുതീര്‍ക്കേണ്ടത് എങ്ങനെ എന്ന് ആ തവളയെ തിന്ന്! നിങ്ങള്‍ക്ക് കാണിച്ചുതരുന്നു. മുഴുവനായും പരിശോധിച്ച് പരിഷ്‌കരിച്ച ഈ പതിപ്പില്‍ ട്രേസി രണ്ട് അദ്ധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രാധാന്യമില്ലാത്ത പണികള്‍ മാറ്റിവെച്ച് ഏറ്റവും പ്രധാനപ്പെട്ടവയെകുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ടെക്നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആദ്യത്തെ അദ്ധ്യായം പറഞ്ഞുതരുന്നു. ഏകാഗ്രതയെ ഭഞ്ജിക്കുന്ന, ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങള്‍ - ഇലക്ള്‍ട്രോണികവും അല്ലാത്തവയും - ഏറെയുള്ള ഇക്കാലത്ത് ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നതാണ് രണ്ടാമത്തെ അദ്ധ്യായം. ഒരു കാര്യത്തിന് മാത്രം മാറ്റമില്ല: സമയമാനേജ്മെന്റില്‍ ഏറ്റവും പ്രധാനം എന്താണെന്ന് ബ്രയന്‍ ട്രേസി നിര്‍ണ്ണയിക്കുന്നു: തീരുമാനം, അച്ചടക്കം, നിശ്ചയദാര്‍ഢ്യം. ജീവിതംതന്നെ മാറ്റിമറിക്കുന്ന ഈ പുസ്തകം നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പണികളില്‍ ഏറ്റവും കൂടുതല്‍ ഇന്ന് തന്നെ തീര്‍ക്കുവാന്‍ സഹായിക്കും.

Classificações e resenhas

4,0
8 avaliações

Sobre o autor

ബ്രയാന്‍ ട്രേസി മാനേജ്മെന്റ ് കണ്‍സള്‍ട്ടന്റ ്, ട്രെയിനര്‍, പ്രാസംഗികന്‍ എന്നീ നിലയില്‍ ലോകത്തെ ഏറ്റവും പേരുകേട്ടവര്‍ക്കിടയിലാണ് ബ്രയാന്‍ ട്രേസിയുടെ സ്ഥാനം. ഈ പുസ്തകത്തില്‍ പറയുംവിധമുള്ള സൂക്ഷ്മമായ രീതികള്‍ പരിശീലിച്ച് തന്നെയാണ് ഇദ്ദേഹം താഴ്ച്ചയില്‍നിന്നും ഉയരങ്ങളിലേക്ക് എത്തിയത്. ലോകമെങ്ങുമായി ഓരോ വര്‍ഷവും 2,50,000ല്‍ അധികം പേര്‍ക്ക് ഇദ്ദേഹം ക്ലാസുകളെടുക്കുന്നു. IBM, McDonnel Douglas, Xerox, Hewlett-Packard, US Bancorp, Northwestern Mutual, Federal Express തുടങ്ങി ആയിരത്തിലധികം കോര്‍പ്പറേറ്റുകള്‍ക്ക് ട്രെയിനറും കണ്‍സള്‍ട്ടന്റുമാണ്. അമ്പത് പുസ്തകങ്ങളുടെ ഗ്രന്ഥകാരന്‍. ഇതെല്ലാം 38 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 500ല്‍ അധികം ഓഡിയോ പ്രോഗ്രാമുകളും സ്വന്തമായിട്ടുണ്ട്.

Avaliar este e-book

Diga o que você achou

Informações de leitura

Smartphones e tablets
Instale o app Google Play Livros para Android e iPad/iPhone. Ele sincroniza automaticamente com sua conta e permite ler on-line ou off-line, o que você preferir.
Laptops e computadores
Você pode ouvir audiolivros comprados no Google Play usando o navegador da Web do seu computador.
eReaders e outros dispositivos
Para ler em dispositivos de e-ink como os e-readers Kobo, é necessário fazer o download e transferir um arquivo para o aparelho. Siga as instruções detalhadas da Central de Ajuda se quiser transferir arquivos para os e-readers compatíveis.