ഈ കാര്‍ഡ് ഗെയിം സ്പൈഡര്‍ സൊളാറ്റയര്‍ ആണ്.
കാര്‍ഡുകളുടെ രണ്ട് ഡെക്കുകള്‍ ഉപയോഗിച്ച് കളിക്കുന്ന ക്ഷമ ആവശ്യമുള്ള പ്രസിദ്ധമായ ഗെയിം ആണിത്.
മേശയില്‍ നിന്ന് എല്ലാ കാര്‍ഡുകളും ഒഴിവാക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
ഈ ഗെയിം പൂര്‍ണ്ണമായും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നിയമങ്ങള്‍ നോക്കുക.
ഒരു ഒഴിഞ്ഞ കോളത്തിലേക്ക് അല്ലെങ്കില്‍ ഒരു വലിയ കാര്‍ഡിലേക്ക് (നിറം ഏതുമാകാം) നിങ്ങള്‍ക്ക് കാര്‍ഡ് നീക്കുവാന്‍ സാധിക്കുന്നതാണ്.
എന്നാല്‍ ഒരേ നിറത്തിലും ക്രമത്തിലുമുള്ള കാര്‍ഡുകള്‍ മാത്രമേ കാര്‍ഡുകളുടെ സെറ്റുകള്‍ നീക്കാന്‍ സാധിക്കുകയുള്ളൂ.
കാര്‍ഡുകളുടെ ഒരു പൂര്‍ണ്ണ സ്യൂട്ട് ആട്ടോമാറ്റിക്കായി നീക്കം ചെയ്യുന്നതാണ്.
ശേഷിക്കുന്ന സ്റ്റാക്ക് ഉപയോഗിച്ച് എപ്പോള്‍ വെണമെങ്കിലും പ്ലെയറിന് എല്ലാ കളങ്ങളിലേക്കും കാര്‍ഡുകള്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ജൂൺ 26