Android ഉപകരണങ്ങള്‍ക്കായുള്ള -സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും- Zoho Sheet ആപ്പ് ഉപയോഗിച്ച് സൗജന്യമായി സ്പ്രെഡ്ഷീറ്റുകള്‍ ഉണ്ടാക്കുകയും, നിങ്ങളുടെ സ്പ്രെഡ്ഷീറ്റുകളില്‍ എഡിറ്റ് ചെയ്യുകയും, ഷെയര്‍ ചെയ്യുകയും, സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക. കൂടാതെ, എവിടെ നിന്നും, ഏതു സമയത്തും, സൈന്‍ അപ് അല്ലെങ്കില്‍ സൈന്‍ ഇന്‍ ചെയ്യാതെ തന്നെ നിങ്ങളുടെ ഉപകരണത്തില്‍ ഫയലുകള്‍ തുറക്കുകയും നിങ്ങള്‍ നിര്‍ത്തിവച്ചതിന്‍റെ ബാക്കി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുക.
നിങ്ങളുടെ മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ബജറ്റുകളിന്മേലും, അക്കൗണ്ടുകളിന്മേലും, റിപ്പോര്‍ട്ടുകളിന്മേലും, ടാസ്ക് ലിസ്റ്റുകളിന്മേലും, മറ്റു ഡാറ്റകളിന്മേലും നിങ്ങളുടെ സംഘത്തോടൊപ്പം വളരെ സജീവമായി പ്രവര്‍ത്തിക്കുക. Zoho Sheet ആപ്പ് ഉള്ളപ്പോള്‍, നിങ്ങള്‍ എവിടെയായിരിക്കുന്നുവോ അവിടമാണ് നിങ്ങളുടെ ഓഫീസ്!
Zoho Sheet നിങ്ങള്‍ക്കുവേണ്ടിയുള്ള സ്പ്രെഡ്ഷീറ്റ് ആപ്പ് ആയിരിക്കുന്നത് ഇപ്രകാരമാണ്:
ഡാറ്റാ റെക്കോഡുകള്‍ അനായാസമായി ഉണ്ടാക്കുക.
•പട്ടിക രൂപത്തിലുള്ള ഡാറ്റയുടെ പ്രിന്‍റു ചെയ്ത പകര്‍പ്പുകള്‍ ഡാറ്റാ ഫ്രം പിക്ചര്‍ ഉപയോഗിച്ച് തല്‍ക്ഷണം തന്നെ സ്പ്രെഡ്ഷീറ്റ് ഡാറ്റയായി മാറ്റുക.
• നിങ്ങളുടെ സ്പ്രെഡ്ഷീറ്റില്‍ എന്‍റര്‍ ചെയ്യുന്ന ഡാറ്റയെ പിക്ലിസ്റ്റും ഡാറ്റാ വാലിഡേഷനും ഉപയോഗിച്ച് നിയന്ത്രിക്കുക.
• ടൈപ്പ് ചെയ്യുമ്പോള്‍ സ്വയമേവ വരുന്ന നിര്‍ദ്ദേശങ്ങളും അനുയോജ്യമായ തരത്തിലുണ്ടാക്കിയിട്ടുള്ള കീബോര്‍ഡും ഉപയോഗിച്ച് നൊടിയിടയില്‍ ഡാറ്റാ റെക്കോഡുകള്‍ പൂര്‍ത്തീകരിക്കുക.
ഫോര്‍മുലകള്‍ ഉപയോഗിച്ച് സംഖ്യകള്‍ കണക്കുകൂട്ടുക.
• നിങ്ങളുടെ സ്പ്രെഡ്ഷീറ്റിലുള്ള സംഖ്യകള്‍, Zoho Sheet ല്‍ മുന്‍കൂട്ടി നിര്‍വചിക്കപ്പെട്ടിട്ടുള്ള 400 ലേറെ ഫങ്ഷനുകള്‍ ഉപയോഗിച്ച് വിശ്ലേഷിക്കുക.
• Zoho Sheet നിങ്ങള്‍ക്ക് SUM, AVERAGE തുടങ്ങിയ അടിസ്ഥാന ഗണിത ഫങ്ഷനുകളും XLOOKUP പോലെയുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ ഫങ്ഷനുകളും സൗജന്യമായി ലഭ്യമാക്കുന്നു.
സ്പ്രെഡ്ഷീറ്റ് ഡാറ്റയെ ചാര്‍ട്ടുകള്‍ കൊണ്ട് ദൃശ്യവല്ക്കരിക്കുക.
• ബാര്‍ ചാര്‍ട്ടുകളും പൈ ചാര്‍ട്ടുകളും ഉള്‍പ്പെടെ 35 ലധികം വ്യത്യസ്ത തരങ്ങളിലുള്ള ചാര്‍ട്ടുകളില്‍ നിന്ന് തെരഞ്ഞെടുക്കുക.
• വില്പന, വിപണനം, അക്കൗണ്ടുകള്‍, ഓഹരി വിപണി റിപ്പോര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള നിങ്ങളുടെ എല്ലാത്തരം ഡാറ്റാകളും കാണിക്കുന്നതിനുള്ള ഉചിതമായ ചാര്‍ട്ട് കണ്ടെത്തുക.
• അനിമേറ്റ് ചെയ്യപ്പെട്ട ബാര്‍ ചാര്‍ട്ട് റേസുകള്‍ ഉണ്ടാക്കുകയും നിങ്ങളുടെ ആനുകാലികവും ടൈം-സീരീസ് പരവുമായ ഡാറ്റയെ റേസ് ചാര്‍ട്ടുകള്‍ കൊണ്ട് ജീവനുള്ളതാക്കുകയും ചെയ്യുക.
എവിടെനിന്നും, ഒരു സംഘമായി പ്രവര്‍ത്തിക്കുക.
•റീഡ് ഒണ്‍ലി, റീഡ്/റൈറ്റ്, റീഡ്/കമന്‍റ്, കോ-ഓണര്‍ എന്നിവയുള്‍പ്പെടുന്ന നാലു തലങ്ങളിലുള്ള അക്സസ് പെര്‍മിഷനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ സ്പ്രെഡ്ഷീറ്റുകള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുക.
• നിങ്ങള്‍ ഓഫീസില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍ പോലും ഷീറ്റിനുള്ളില്‍ തത്സമയം സഹകരിക്കുകയും, സെല്‍, റേഞ്ച് തല അഭിപ്രായങ്ങള്‍ പറയുകയും നിങ്ങളുടെ സംഘവുമായി ചര്‍ച്ച ചെയ്യുകയും ചെയ്യുക.
• ബാഹ്യ ലിങ്കും പ്രസിദ്ധീകരണ ഓപ്ഷനുകളും ഉപയോഗിച്ച് കൂടുതല്‍ വിശാലമായ പ്രേക്ഷകരുമായി ഫയല്‍ പങ്കു വയ്ക്കുക.
നിങ്ങളുടെ സ്പെഡ്ഷീറ്റ് ഫയലുകള്‍ XLSX, PDF, CSV, അല്ലെങ്കില്‍ ODS ഫോര്‍മാറ്റുകളിലേക്ക് ക്ഷണനേരംകൊണ്ട് എക്സ്പോര്‍ട്ട് ചെയ്യുക.
ഇന്‍ററാക്ടീവ് സ്പ്രെഡ്ഷീറ്റുകള്‍, നൊടിയിടയില്‍
• സജീവ ഇന്‍ററാക്ടീവ് സ്പ്രെഡ്ഷീറ്റുകള്‍. പിക്ലിസ്റ്റുകള്‍ ഉണ്ടാക്കുകയും അഭികാമ്യമായ വാല്യൂകളും മുന്‍നിര്‍വ്വചിത ഫോര്‍മാറ്റുകളും കൊണ്ട് ഡാറ്റാ എന്‍ട്രി പ്രക്രിയ നിയന്ത്രിക്കുകയും ചെയ്യുക.
• ഡാറ്റാ വാലിഡേഷന്‍ ചട്ടങ്ങള്‍ കൊണ്ട് നിങ്ങളുടെ ഷീറ്റിലേക്ക് എന്‍റര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഡാറ്റ വിലയിരുത്തുക.
• നിങ്ങളുടെ സ്പ്രെഡ്ഷീറ്റില്‍ നിന്ന് നേരിട്ട് ബ്രൗസറില്‍ ഹൈപ്പര്‍ലിങ്കുകള്‍ എടുക്കുകയും തുറക്കുകയും ചെയ്യുക.
• ലളിതമായ ഒരു ടാസ്ക് ലിസ്റ്റോ സങ്കീര്‍ണ്ണമായ ഒരു പ്രോജക്ട് മാനേജ്മെന്‍റ് ഷീറ്റോ ആയ്ക്കോട്ടെ, ചെക്ക്ബോക്സുകള്‍ ഉപയോഗിച്ച് അവ നൊടിയിടയില്‍ ഉണ്ടാക്കുക.
നിങ്ങളുടെ മൊബൈല്‍ ഉപകരണങ്ങള്‍ക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
• സ്പ്രെഡ്ഷീറ്റുകള്‍ എടുക്കുകയും വിജെറ്റുകള്‍ ഉപയോഗിച്ച് ത്വരിത മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക.
• ക്വിക് ആക്സസും ഷോര്‍ട്കട്ടുകളും ഉപയോഗിച്ച് Sheet ആപ്പ് വേഗത്തില്‍ തുറക്കുക.
Zoho Workdrive, Zoho Workplace, Zoho One ബണ്ടില്‍സ് വഴിയും നിങ്ങള്‍ക്ക് Zoho Sheet എടുക്കാവുന്നതാണ്.
Zoho Sheet ല്‍ നിങ്ങള്‍ കാണുവാനാഗ്രഹിക്കുന്ന ഒരു ഫീച്ചര്‍ മനസ്സിലുണ്ടോ? ഈ വിലാസത്തില്‍ ഞങ്ങള്‍ക്കെഴുതുക
[email protected]