വ്യക്തിപരമാക്കിയ പിന്തുണാ അനുഭവത്തിനായി നിങ്ങളുടെ Android ഉപകരണത്തിന്‍റെ സ്‌ക്രീൻ ഒരു Google കസ്‌റ്റമർ സപ്പോർട്ട് ഏജന്‍റുമായി പങ്കിടാൻ Google Support Services (GSS) ആപ്പ് അനുവദിക്കുന്നു. ഉപകരണത്തിലെ GSS ഉപയോഗിച്ച്, ഏജന്‍റിന് നിങ്ങളെ സ്‌ക്രീൻ പങ്കിടാൻ ക്ഷണിക്കാനും ഓൺ-സ്‌ക്രീൻ അനോട്ടേഷനുകൾ ഉപയോഗിച്ച് മാർഗ്ഗനിർദ്ദേശം നൽകാനും കഴിയും, അതുവഴി നിങ്ങളുടെ പ്രശ്‌നം വേഗത്തിലും എളുപ്പത്തിലും പരിഹരിക്കാനാകും. സ്‌ക്രീൻ പങ്കിടുമ്പോൾ ഏജന്‍റിന് ഉപകരണം നിയന്ത്രിക്കാനാവില്ലെങ്കിലും അവരുടെ നിർദ്ദേശങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ സ്‌ക്രീൻ കാണാനാകും. നിങ്ങൾക്ക് ഏതുസമയത്തും പങ്കിടൽ പൂർണ്ണമായോ താൽക്കാലികമായോ നിർത്താം.
Pixel ഉപകരണങ്ങൾ, Android 7.1.1 അല്ലെങ്കിൽ ഉയർന്ന പതിപ്പുള്ള Nexus ഉപകരണങ്ങൾ എന്നിവയിൽ ഈ ആപ്പ് മുൻകൂട്ടി ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ട്; Android 5.0 അല്ലെങ്കിൽ ഉയർന്ന പതിപ്പുകളിൽ പ്രവർത്തിക്കുന്ന മിക്ക ഉപകരണങ്ങളിലും ഇൻസ്‌റ്റാൾ ചെയ്യുകയുമാകാം. ഈ ആപ്പിന് സ്വയം ആരംഭിക്കാനാവില്ല, ഉപഭോക്താവിന് ഒരു Google കസ്‌റ്റമർ സപ്പോർട്ട് ഏജന്‍റ് സ്‌ക്രീൻ പങ്കിടാനുള്ള ക്ഷണം അയയ്‌ക്കുമ്പോൾ മാത്രമേ ഉപയോഗിക്കാനാവൂ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2022, ഒക്ടോ 31